‘ആട്’ റൊണാൾഡോ
02:22 AM Jun 17, 2018 | Deepika.com
സാധാരണ ക്ലീന്ഷേവിലിറങ്ങുന്ന റൊണാള്‍ഡോ പതിവിനു വ്യത്യസ്തനായി നേരിയ ഊശാൻ താടിയുമായാണ് സ്പെയിനെതിരേ ഇറങ്ങിയത്. ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ നേടിയ താരം കോര്‍ണര്‍ ഫ്ളാഗിനടുത്തെത്തി തന്റെ സ്ഥിരമുള്ള ആഘോഷത്തിനൊപ്പം താടിയില്‍ വിരലുഴിഞ്ഞുകൊണ്ട് ഞാനാണ് GOAT മെസിയല്ലെന്ന് ലോകത്തിനു സന്ദേശം നല്കി. ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം എന്നതിന്റെ ചുരുക്കമാണ് ഗോട്ട്. അഡിഡാസിന്റെ ഗ്രേറ്റസ് ഓഫ് ഓള് ടൈം എന്ന പേരിലുള്ള പരസ്യത്തില്‍ ലയണല്‍ മെസിക്കൊപ്പം ഒരു യഥാര്‍ഥ ആട് പ്രത്യക്ഷപ്പെടുന്നുണ്ട്.