ജമ്മു: ജമ്മു-കാഷ്മീർ അതിർത്തിയിൽ റംസാൻ ആഘോഷവേളയ്ക്കിടെ പാക് സൈന്യം തുടങ്ങിവച്ച വെടിനിർത്തൽ ലംഘനം തുടരുന്നു.
രജൗരിയിൽ റോന്ത്ചുറ്റുകയായിരുന്ന ഇന്ത്യൻ സംഘത്തിനുനേരേ പാക് പട്ടാളം നടത്തിയ ആക്രമണത്തിൽ ഒരു സൈനികനു വീരമൃത്യു. പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികർക്കെതിരേ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണ് മണിപ്പൂരിലെ കുൻകാകുകി ഗ്രാമവാസിയായ ബികാസ് ഗുരങ് കൊല്ലപ്പെട്ടത്. വെടിവയ്പിൽ പരിക്കേറ്റ 21കാരനായ സൈനികനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൗഷേരയ്ക്കു സമീപം ലാം മേഖലയിൽ വച്ചാണ് ഇന്ത്യൻ പട്ടാളക്കാർക്കുനേരേ ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് കമൻഡാന്റ് ഉൾപ്പെടെ നാലു സൈനികർക്കു ജീവൻ നഷ്ടമായിരുന്നു. ആക്രമണങ്ങൾ ശക്തമായതോടെ ഈദ് ആഘോഷവേളയിൽ മധുരം കൈമാറുന്ന പതിവുചടങ്ങ് ഇത്തവണ ഇന്ത്യൻ സൈനികർ റദ്ദാക്കി.