ലണ്ടൻ: അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ റിക്കാർഡ് ചെയ്ത ശബ്ദം തമോഗർത്തത്തെ ലക്ഷ്യമാക്കി പ്രക്ഷേപണം ചെയ്തു. സമാധാനവും പ്രത്യാശയും പകരുന്ന സന്ദേശം 3500 പ്രകാശവർഷം അകലെയുള്ള 1എ 0620-00 എന്ന തമോഗർത്തത്തിലേക്കാണ് അയച്ചത്. ഭൂമിയോട് ഏറ്റവും അടുത്തുള്ള തമോഗർത്തമാണിത്.
ഹോക്കിംഗിന്റെ ശബ്ദത്തിന് അകന്പടിയായി ഗ്രീക്ക് സംഗീതജ്ഞൻ വാൻജലിസിന്റെ സംഗീതവുമുണ്ട്. യൂറോപ്യൻ സ്പേസ് ഏജൻസിയാണ് സന്ദേശം അയച്ചത്.76-ാം വയസിൽ മാർച്ച് 14ന് കേംബ്രിജിലെ വസതിയിൽ അന്തരിച്ച ഹോക്കിംഗിന് അന്ത്യവിശ്രമം ഒരുക്കിയത് വെസ്റ്റ്മിനിസ്റ്റർ ആബിയിൽ ഐസക്ക് ന്യൂട്ടന്റെയും ചാൾസ് ഡാർവിന്റെയും ശവകുടീരങ്ങൾക്കു മധ്യത്തിലാണ്.