മോസ്കോ: ഫിഫ ലോകകപ്പ് തീം സോംഗിനെ പിന്നിലാക്കി റഷ്യൻ കോമഡി സോംഗ് (കളിയാക്കൽ ഗാനം ) വൈറലായി. സെമിയോൻ സ്ലീപാക്കോവ് (ആന്റണ്‍ നോവോഡർക്കിൻ) എന്ന റഷ്യൻ ഹാസ്യതാരമാണ് ഗാനത്തിന്റെ ഉപജ്ഞാതാവ്. ഒരു ലോകകപ്പ് ടീമിനെ കളിയാക്കിക്കൊണ്ടുള്ള റഷ്യൻ ഹാസ്യഗാനം ടൂർണമെന്റ് തുടങ്ങും മുൻപേ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.സംഭവം വൈറലായതോടെ സ്ലീപാക്കോവിനെതിരേയും ഗാനത്തിനെതിരെയും ആരാധകരും രാഷ്ട്രീയക്കാരും രംസത്തുവന്നു.
ഗാനം എഴുതിയതും ആലപിച്ചതും ഗിറ്റാറിന്റെ തോഴനായ കൊമേഡിയൻ സെമിയോൻ സ്ലീപാക്കോവ് ആണ്. അദ്ദേഹത്തിന്റെ പ്രകടനമാവട്ടെ ആരാധകരെ കൈയിലെടുക്കുകയും ചെയ്തു. ഒലെ ഒലെ ഒലെ, എന്ന രീതിയിൽ ആണ് ഗാനം ചിട്ടപ്പെടുത്തിയത്. ചെച്ചിനിയൻ റിപ്പബ്ലിക് രാജ്യത്തലവൻ റഷ്യൻ ഫുട്ബോൾ ടീമിന്റെ പുതിയ മാനേജരായെങ്കിലും അന്പേ പരാജയപ്പെട്ടു എന്നാണ് ഗാനത്തിന്റെ ഇതിവൃത്തം. യുട്യൂബിലൂടെ ഈ ഗാനം ഇതിനോടകം അഞ്ചു ദശലക്ഷത്തിലധികം തവണ കണ്ടുകഴിഞ്ഞു.
വൈറലായി റഷ്യൻ കോമഡി ഗാനം
01:04 AM Jun 15, 2018 | Deepika.com