ഹോക്കി: ഇന്ത്യക്ക് സമനില
01:04 AM Jun 15, 2018 | Deepika.com
മാഡ്രിഡ്: സ്പെയിനിനെതിരായ അഞ്ച് മത്സര ഹോക്കി പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് സമനില. ഇന്ത്യക്കായി അനുപ ബർല ഗോൾ നേടിയ മത്സരത്തിൽ 1-1നാണ് ഇരു ടീമുകളും സമനില പാലിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ 3-0നു പരാജയപ്പെട്ടിരുന്നു.