അജയ് ജയറാം രണ്ടാം റൗണ്ടിൽ
01:04 AM Jun 15, 2018 | Deepika.com
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വേൾഡ് ടൂർ സൂപ്പർ 300 ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ഇന്ത്യയുടെ അജയ് ജയറാം രണ്ടാം റൗണ്ടിൽ. പരിക്കിൽനിന്ന് മുക്തനായി കളത്തിൽ തിരിച്ചെത്തിയ അജയ്, കൊറിയയുടെ യുൻ കിയു ലീയെയാണ് ആദ്യ റൗണ്ടിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. സ്കോർ: 26-24, 17-21, 21-13.