മാൽദ: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ ആളാണെന്നു സംശയിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. പശ്ചിമബംഗാളിലെ മാൽദ ജില്ലയിലെ ബുൾബുൾചാന്ദിയിലാണു സംഭവം. മുപ്പത്തിയഞ്ചുവയസുള്ള യുവാവിനെ ജനക്കൂട്ടം പോസ്റ്റിൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.