ഭിലായ്(ഛത്തീസ്ഗഡ്): അക്രമങ്ങൾക്കും ഗൂഢാലോചനയ്ക്കുമുള്ള ഏക മറുപടി വികസനമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ നക്സൽ ആക്രമണങ്ങൾ സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം. ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ആദ്യം വേണ്ടതെന്ന് സംസ്ഥാനത്ത് 22,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു മോദി പറഞ്ഞു.
ഛത്തീസ്ഗഡിൽ വികസനം കൊണ്ടുവരാത്ത യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണു മോദി പ്രസംഗം അവസാനിപ്പിച്ചത്. യുപിഎ സർക്കാർ അവഗണിച്ച ഐഐടി ഭിലായി എൻഡിഎ സർക്കാർ പൂർത്തീകരിച്ചെന്നും മോദി പറഞ്ഞു.
ഛത്തീസ്ഗഡിൽ വികസനം കൊണ്ടുവരാത്ത യുപിഎ സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണു മോദി പ്രസംഗം അവസാനിപ്പിച്ചത്. യുപിഎ സർക്കാർ അവഗണിച്ച ഐഐടി ഭിലായി എൻഡിഎ സർക്കാർ പൂർത്തീകരിച്ചെന്നും മോദി പറഞ്ഞു.