മോസ്കോ: റഷ്യ സന്ദർശിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനു പ്രസിഡന്റ് പുടിന്റെ ക്ഷണം. സെപ്റ്റംബറിൽ റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിൽ നടക്കുന്ന ഇക്കണോമിക് ഫോറത്തിൽ കിം പങ്കെടുക്കണമെന്ന് പുടിൻ ആഗ്രഹം പ്രകടിപ്പിച്ചു.
രാഷ്ട്രത്തലവന്റെ പദവിയുള്ള പ്രസീഡിയം ഓഫ് നോർത്ത് കൊറിയ സുപ്രീം അസംബ്ളിയുടെ അധ്യക്ഷൻ കിം ജോംഗ് നാമുമായി ഇന്നലെ മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കിംജോംഗ് ഉന്നിനെ പുടിൻ റഷ്യയിലേക്കു ക്ഷണിച്ചത്. ക്ഷണക്കത്ത് ജോംഗ് നാമിനെ പുടിൻ ഏല്പിച്ചു.