ബംഗളൂരു: ജ്ഞാനപീഠം ജേതാവായ പ്രമുഖ കന്നഡ നാടകകൃത്ത് ഗിരീഷ് കർണാട് ഉൾപ്പെടെയുള്ളവർ ഗൗരി ലങ്കേഷിനെ വധിച്ചവരുടെ ഹിറ്റ് ലിസ്റ്റിൽ. ഗൗരി ലങ്കേഷ് വധത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഴുത്തുകാരൻ ബി.ടി. ലളിത നായിക്, നിദുമാമിദി മഠത്തിലെ വീരഭദ്ര ചന്നമല്ല സ്വാമി, യുക്തിവാദി സി.എസ്. ദ്വാരകാനാഥ് എന്നിവരും കൊലയാളികളുടെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് എസ്ഐടി അധികൃതർ പറഞ്ഞു.