+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആണവഭീഷണി ഒഴിഞ്ഞു, സുഖമായി ഉറങ്ങാം: ട്രംപ്

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ​​​​​ ഡി​​​​​സി: ആ​​​​​ണ​​​​​വ​​​​​ഭീ​​​​​ഷ​​​​​ണി ഒ​​​​​ഴി​​​​​ഞ്ഞെ​​​​​ന്നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ക്കാ​​​​​ർ​​​​​ക്കും ലോ​​​​​ക​​​​​ത്തി​​​​​ലെ മ​​​​​റ്റു ജ​​​​​ന​​​​​
ആണവഭീഷണി ഒഴിഞ്ഞു, സുഖമായി ഉറങ്ങാം:  ട്രംപ്
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ​​​​​ ഡി​​​​​സി: ആ​​​​​ണ​​​​​വ​​​​​ഭീ​​​​​ഷ​​​​​ണി ഒ​​​​​ഴി​​​​​ഞ്ഞെ​​​​​ന്നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ക്കാ​​​​​ർ​​​​​ക്കും ലോ​​​​​ക​​​​​ത്തി​​​​​ലെ മ​​​​​റ്റു ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​നി സു​​​​​ഖ​​​​​മാ​​​​​യി ഉ​​​​​റ​​​​​ങ്ങാ​​​​​മെ​​​​​ന്നും പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പ്. സിം​​​​​ഗ​​​​​പ്പൂ​​​​​ർ ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കു​​​​​ശേ​​​​​ഷം വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ൽ മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ​​​​​യു​​​​​ട​​​​​ൻ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച ട്വീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ട്രം​​​​​പ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യു​​​​​ടെ വി​​​​​ജ​​​​​യം ആ​​​​​ഘോ​​​​​ഷി​​​​​ച്ച​​​​​ത്.

“വ​​​​​ന്നി​​​​​റ​​​​​ങ്ങി​​​​​യ​​​​​തേ​​​​​യു​​​​​ള്ളൂ. ദീ​​​​​ർ​​​​​ഘ​​​​​യാ​​​​​ത്ര​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഞാ​​​​​ൻ അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റ ദി​​​​​വ​​​​​സ​​​​​ത്തെ​​​​​ക്കാ​​​​​ളും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വം എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കു​​​​​മു​​​​​ണ്ട്”- ​​​​​ട്രം​​​​പ് ട്വീ​​​​റ്റു ചെ​​​​യ്തു. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യാ​​​​ണു ന​​​​മ്മു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​ശ്ന​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഒ​​​​ബാ​​​​മ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. ഇ​​​​നി അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ല. ഇ​​​​ന്നു രാ​​​​ത്രി അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രും മ​​​​റ്റെ​​​​ല്ലാ​​​​വ​​​​രും സു​​​​ഖ​​​​മാ​​​​യി ഉ​​​​റ​​​​ങ്ങു​​​​ക- മ​​​​റ്റൊ​​​​രു ട്വീ​​​​റ്റി​​​​ൽ ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

ചൊവ്വാഴ്ച സിംഗപ്പൂരിലാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ആണ വനിരായുധീകരണത്തിന് കിം സമ്മതിച്ചു.