ലോസ്ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്തെ മൂന്നായി വിഭജിക്കാൻ നിർദേശം . നവംബറിൽ നടക്കുന്ന സംസ്ഥാന ഗവർണർ തെരഞ്ഞെടുപ്പിൽ ഇക്കാര്യവും വോട്ടിനുവയ്ക്കും. ഇതിനുമുന്പ് സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള നിർദേശത്തിനു കലിഫോർണിയ വോട്ടർമാർ അംഗീകാരം നൽകിയെങ്കിലും യുഎസ് കോൺഗ്രസ് അനങ്ങിയതേയില്ല.