മാലെ: മുൻ മാലദ്വീപ് പ്രസിഡന്റ് അബ്ദുൾ ഗയൂമിന് കോടതി 19 മാസം തടവുശിക്ഷ വിധിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിന് ഫെബ്രുവരിയിലാണ് എന്പതുകാരനായ ഗയൂമിനെ അറസ്റ്റ് ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ കൈമാറാൻ വിസമ്മതിച്ചെന്ന കേസിലാണ് ഇപ്പോൾ അദ്ദേഹത്തിനു ശിക്ഷ നൽകിയത്. ഗയൂമിനൊപ്പം അറസ്റ്റിലായ മുൻ ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദിനും ഇതേകുറ്റത്തിന് ഇതേ ശിക്ഷ നൽകി. 1978 മുതൽ 2008 വരെ മാലദ്വീപിന്റെ പ്രസിഡന്റായിരുന്നു ഗയൂം.