സിയൂൾ: ട്രംപ് -കിം കരാർ ചരിത്രസംഭവമാണെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺജേ ഇൻ. ശീതയുദ്ധത്തിന്റെ അവസാനശേഷിപ്പും ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ സഹായിക്കുന്ന സെന്റോസ കരാർ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മൂൺ പ്രസ്താവനയിൽ പറഞ്ഞു.
ഉച്ചകോടിയിൽ എന്തു സംഭവിക്കുമെന്ന് ഓർത്ത് കഴിഞ്ഞ രാത്രി താൻ ഉറങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റാർക്കും സാധിക്കാത്ത നേട്ടം കൈവരിച്ച ട്രംപിനെയും ധൈര്യപൂർവം ആദ്യചുവടു വച്ച കിമ്മിനെയും മൂൺ പ്രശംസിച്ചു.
യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ഇരുണ്ട ദിനങ്ങളെ മറവിയിലേക്കു തള്ളി സമാധാനത്തിൻെയും പുതിയ അധ്യായം രചിക്കുമെന്നും ഉത്തരകൊറിയയ്ക്കൊപ്പം ഈ ദൗത്യത്തിൽ പങ്കുചേരുമെന്നും മൂൺ പ്രസ്താവനയിൽ പറഞ്ഞു. ഇത് തുടക്കമാണെന്നും മുന്നോട്ടുള്ള പാത ദുർഘടം പിടിച്ചതാണെന്നും പറഞ്ഞ മൂൺ ഭൂതകാലത്തേക്ക് ഒരിക്കലും മടങ്ങിപ്പോകില്ലെന്നും തറപ്പിച്ചു പറഞ്ഞു.
ഇതേസമയം, കൊറിയൻ മേഖലയിൽ വാഷിംഗ്ടണും സിയൂളും നടത്തുന്ന സംയുക്ത സൈനികാഭ്യാസം നിർത്തുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനം ദക്ഷിണകൊറിയ കരുതലോടെയാണു സ്വീകരിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകളിൽ പറഞ്ഞു.
ജപ്പാനും കരുതലോടെയാണു കരാറിനെ സ്വാഗതം ചെയ്തത്. 1970കളിലും 80കളിലും ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയ ജപ്പാൻകാരുടെ കാര്യം ഉച്ചകോടിയിൽ പരാമർശിക്ക പ്പെട്ടതിൽ പ്രധാനമന്ത്രി ആബെ സംതൃപ്തി പ്രകടിപ്പിച്ചു.