സിംഗപ്പൂർ: യുഎസ് പ്രസിഡന്റ് ട്രംപിനെ ഒരുനോക്കു കാണാമെന്നും ഒത്താൽ ഓട്ടോഗ്രാഫ് വാങ്ങാമെന്നും കരുതി സിംഗപ്പൂരിലെ ഷാംഗ്രില ഹോട്ടലിൽ മുറിയെടുത്ത ഇന്ത്യൻ വംശജനായ മലേഷ്യൻ കോടീശ്വരൻ മഹാരാജ് മോഹന് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഷാംഗ്രിലയിൽ ഒരു രാത്രിയിലെ മുറിവാടക 38,000 രൂപയാണ്. ട്രംപിന്റെ ആഡംബര വാഹനമായ ദ ബീസ്റ്റിന്റെ സമീപം നിന്നു സെൽഫി എടുക്കാനായെന്നു മോഹൻ പറഞ്ഞു.
തിങ്കളാഴ്ച ഹോട്ടൽ ലോബിയിൽ മോഹൻ അഞ്ചു മണിക്കൂർ കാത്തിരുന്നു. ഇന്നലെ രാവിലെ എട്ടിനു കപ്പെല്ലാ ഹോട്ടലിലേക്കു പോകാൻ ട്രംപും സംഘവും ഇറങ്ങുന്നത് ദൂരെനിന്നു കണ്ടെന്നു മോഹൻ പറഞ്ഞു.
തിങ്കളാഴ്ച ഹോട്ടൽ ലോബിയിൽ മോഹൻ അഞ്ചു മണിക്കൂർ കാത്തിരുന്നു. ഇന്നലെ രാവിലെ എട്ടിനു കപ്പെല്ലാ ഹോട്ടലിലേക്കു പോകാൻ ട്രംപും സംഘവും ഇറങ്ങുന്നത് ദൂരെനിന്നു കണ്ടെന്നു മോഹൻ പറഞ്ഞു.