സിംഗപ്പുർ: ആണവനിരായുധീകരണത്തിനു സമ്മതിച്ചാൽ കൈവരാൻ പോകുന്ന സൗഭാഗ്യങ്ങൾ കിം ജോംഗ് ഉന്നിനെ ട്രംപ് ബോധ്യപ്പെടുത്തിയത് നാലു മിനിട്ട് നീളുന്ന ഒരു വീഡിയോയിലൂടെ. ഉച്ചകോടി ആരംഭിക്കുന്നതിനു മുന്പായി ഈ വീഡിയോ കാണണമെന്ന് കിമ്മിനോട് ട്രംപ് നിർദേശിച്ചു. കിമ്മും മറ്റ് ഉത്തരകൊറിയൻ നേതാക്കളും ഒരു ഐപാഡിനു ചുറ്റുംകൂടി വീഡിയോ കണ്ടു.
ട്രംപും കിമ്മും പുഞ്ചിരിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങിയത്. കുട്ടികളുടെയും കാർ ഫാക്ടറികളുടെയും ദൃശ്യങ്ങൾ പിറകേ വന്നു. ബാലിസ്റ്റിക് മിസൈലുകൾ പുറകോട്ടു പോയി അവയുടെ ലോഞ്ച്പാഡിൽ കയറുന്നതും വീഡിയോയിലുണ്ടായിരുന്നു. അമേരിക്കയോടു സഹകരിച്ചാൽ ഉത്തരകൊറിയയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് ഇതിലൂടെയെല്ലാം ട്രംപ് കിമ്മിനെ ബോധ്യപ്പെടുത്തിയത്.
കൊറിയൻ, അമേരിക്കൻ ഭാഷകളിൽ സംഭാഷണമുള്ള വീഡിയോ പിന്നീട് മാധ്യമപ്രവർത്തകർക്കു നല്കി. ഇന്ന് ഒരു പുതിയ ലോകം തുടങ്ങാനാകുമെന്ന വിവരം വീഡിയോയിലുണ്ട്. ലോസ് ആഞ്ചലസിലുള്ള ഡെസ്റ്റിനി പിക്ചേഴ്സ് എന്ന കന്പനിയാണ് വീഡിയോ തയാറാക്കിയതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.