കൊളംബോ: തമിഴ് വംശജനുൾപ്പെടെ ഏഴു പേരെക്കൂടി പ്രസിഡന്റ് സിരിസേന കാബിനറ്റിലെടുത്തു. അഞ്ചു ഡെപ്യൂട്ടി മന്ത്രിമാരും രണ്ടു സഹമന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. സിരിസേന നേതൃത്വം നൽകുന്ന ശ്രീലങ്കാ ഫ്രീഡം പാർട്ടി ടിക്കറ്റിൽ ജാഫ്നയിൽനിന്നു വിജയിച്ച അംഗജൻ രാമനാഥനാണ് തമിഴ് വംശജനായ മന്ത്രി.
പ്രധാനമന്ത്രി വിക്രമസിംഗെയും പ്രസിഡന്റ് സിരിസേനയും തമ്മിലുള്ള പോര് മൂർച്ഛിച്ചതിനിടെയാണ് പുതിയ മന്ത്രിമാരെ നിയമിച്ചിരിക്കുന്നത്. പുതിയ മന്ത്രിമാരിൽ അഞ്ചുപേർ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്കാരാണ്.