കാൻബറ: ലോകത്തുനിന്ന് സമാധാനവും ശാന്തിയും ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രധാന കാരണങ്ങൾ പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ആഭ്യന്തരസംഘർഷങ്ങൾ. ഓസ്ട്രേലിയയിലെ ഇക്കണോമിക്സ് ആൻഡ് പീസ് എന്ന സംഘടന പുറത്തിറക്കിയ ആഗോള സമാധാന സൂചികാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പത്തു വർഷം മുന്പ് ലോകത്തു കുറച്ചുകൂടി സമാധാനമുണ്ടായിരുന്നു. ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളുമെല്ലാം സ്ഥിതിക്കു മാറ്റമുണ്ടാക്കി. വൻതോതിലുള്ള പലായനങ്ങൾ യൂറോപ്പിനും പ്രശ്നകാരണമായി. സംഘർഷങ്ങൾ ആഗോള സാന്പത്തികരംഗത്തും പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. 2017ൽ മാത്രമുണ്ടായ നഷ്ടം 14.8 ലക്ഷം കോടി ഡോളർ. അതായത് ഒരാൾക്ക് 2,000 ഡോളർവച്ച്.