വാഷിംഗ്ടൺ ഡിസി: കലിഫോർണിയ പ്രൈമറികളിൽ ഇന്ത്യൻ അമേരിക്കൻ വംശജരും യുഎസ് കോൺഗ്രസ് അംഗങ്ങളുമായ അമി ബെരായും റോ ഖന്നയും ജയിച്ചു. നവംബർ ആറിനു നടക്കുന്ന കോൺഗ്രസ് ഇലക്ഷനിൽ വീണ്ടും മത്സരിക്കുമെന്ന് ഇരുവരും അറിയിച്ചു. ഇതേസമയം ന്യൂജേഴ്സി പ്രൈമറിയിൽ മത്സരിച്ച ഹിർഷ് സിംഗ്, ഗൗതം ജോയിസ്, പീറ്റർ എന്നിവർ പരാജയപ്പെട്ടു.