ക്വാലാലന്പൂർ: പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ശിപാർശ പ്രകാരം ഇന്ത്യൻ വംശജനായ ടോമി തോമസിനെ മലേഷ്യയുടെ അറ്റോർണി ജനറലായി നിയമിക്കാൻ മുഹമ്മദ് അഞ്ചാമൻ രാജാവ് അനുമതി നൽകി. ഭൂരിപക്ഷ മലയ് വംശജർ തോമസിന്റെ നിയമനത്തിനെതിരേ നേരത്തെ രംഗത്തെത്തിയിരുന്നു. മൂന്നുകോടിയിലേറെ ജനസംഖ്യയുള്ള മലേഷ്യയിൽ 60ശതമാനം പേർ മുസ്ലിം മലയ് വംശജരാണ്. 1963ൽ മലേഷ്യ രൂപീകൃതമായശേഷം ആദ്യമായാണ് മലയ് വംശജനല്ലാത്ത ഒരാൾ അറ്റോർണി ജനറലാവുന്നത്.
മുൻ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ തെരഞ്ഞെടുപ്പു പരാജയത്തിനു മുഖ്യകാരണമായ 1എംബിഡി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ടു ചെയ്യുന്നതിനുള്ള ചുമതലയാണു തോമസിനെ കാത്തിരിക്കുന്നത്. നജീബിനു ക്ലീൻ ചിറ്റു നൽകിയ അറ്റോർണി ജനറൽ മുഹമ്മദ് അപാൻഡിയോട് അവധിയിൽ പോകാൻ നിർദേശിച്ച ശേഷമാണ് തോമസിന്റെ പേര് പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ശിപാർശ ചെയ്തത്.