ജനീവ: സിറിയൻ നഗരമായ റാഖായെ ഐഎസിന്റെ പിടിയിൽ നിന്നു മോചിപ്പിക്കുന്നതിനു കഴിഞ്ഞ വർഷം യുഎസ് സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറുകണക്കിനു നിരപരാധികളായ സിവിലിയന്മാർ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
ആയിരക്കണക്കിനാളുകൾക്കു പരിക്കേറ്റു. ആക്രമണം നടത്തിയവർക്ക് എതിരേ യുദ്ധക്കുറ്റം ചുമത്താവുന്നതാണെന്ന് ആംനസ്റ്റി പറഞ്ഞു. ആക്രമണം സംബന്ധിച്ച കൂടുതൽ വിവരം വെളിപ്പെടുത്തണമെന്ന് യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളോട് ആംനസ്റ്റി ആവശ്യപ്പെട്ടു.