ഇംഗ്ലീഷ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചത്താൻ തന്നെ സഹായിച്ചത് ഐപിഎൽ ട്വന്റി-20 മത്സരങ്ങളാണെന്ന് ജോസ് ബട്ട്ലർ. ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി തുടർച്ചയായി അഞ്ച് അർധസെഞ്ചുറി നേടിയിരുന്നു ബട്ട്ലർ.
2014നുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ടില്ലാത്ത ബട്ട്ലറെ പാക്കിസ്ഥാനെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ, ആദ്യ ടെസ്റ്റിൽ 67ഉം രണ്ടാം ടെസ്റ്റിൽ 80 നോട്ടൗട്ടും കാഴ്ചവച്ച് ബട്ട്ലർ തന്റെ സെലക്ഷനെ സാധൂകരിച്ചിരുന്നു. ഐപിഎലിൽ കളിച്ചത് ആത്മിവശ്വാസം ഏറെ വർധിപ്പിച്ചെന്ന് ബട്ട്ലർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച ഇംഗ്ലീഷ് താരം 548 റണ്‍സ് നേടിയിരുന്നു.
ഐപിഎലിനു നന്ദി പറഞ്ഞ് ബട്ട്ലർ
12:48 AM Jun 06, 2018 | Deepika.com