വാഷിംഗ്ടൺഡിസി: യുഎസ് പ്രസിഡന്റെന്ന നിലയിൽ 500 ദിവസം പിന്നിട്ടതിന്റെ ആഹ്ലാദത്തിലാണു ഡോണൾഡ് ട്രംപ്. 500 ദിവസത്തിനുള്ളിൽ മറ്റ് ഏതു പ്രസിഡന്റ് ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനായെന്നു ട്രംപ് ട്വീറ്റു ചെയ്തു.
നികുതി വെട്ടിക്കുറയ്ക്കൽ, നിയമവിരുദ്ധ കുടിയേറ്റത്തിനെതിരേയുള്ള നടപടി, ശക്തമായ അതിർത്തി, മികച്ച സന്പദ് വ്യവസ്ഥ, തൊഴിലുകൾ തുടങ്ങി നിരവധി കാര്യങ്ങൾ. തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിനു സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത് ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ ട്രംപ് സ്വയം മാപ്പു നൽകാൻ തനിക്ക് അധികാരമുണ്ടെന്നും പറഞ്ഞു.