സാന്റിയാഗോ: ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ ഒരു ഹോട്ടലിൽവച്ച് മാഞ്ചസ്റ്റർ സിറ്റി മുൻ പരിശീലകനായ മാനുവൽ പെല്ലെഗ്രിനിയെ ഒരു സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഭാര്യക്കും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം എത്തിയപ്പോഴാണ് തോക്കുധാരിസംഘം പെല്ലെഗ്രിനിയെ തോക്കിൻ മുനയിൽ നിർത്തിയത്.
പോലീസിന്റെ അവസരോചിത ഇടപെടലിനെത്തുടർന്ന് പെല്ലെഗ്രിനിയെയും സംഘത്തെയും മോചിപ്പിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ പരിശീലകനായി കഴിഞ്ഞ മാസം പെല്ലെഗ്രിനി കരാറിലായിരുന്നു.
തോക്കിൻ മുനയിൽ പെല്ലെഗ്രിനി; പോലീസ് രക്ഷപ്പെടുത്തി
12:49 AM Jun 05, 2018 | Deepika.com