പാരീസ്: അമ്മയായശേഷം ഗ്രാൻസ്ലാം ടൂർണമെന്റിലേക്ക് മടങ്ങിയെത്തിയ അമേരിക്കയുടെ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാർട്ടറിൽ പരിക്കേറ്റു പുറത്ത്. സെർവ് ചെയ്യുന്നതിനിടെ മസിലിനു പരിക്കേറ്റ സെറീന മത്സരത്തിൽനിന്ന് പിൻവാങ്ങിയതോടെ ഷറപ്പോവ ക്വാർട്ടറിൽ പ്രവേശിച്ചു. സ്കാനിംഗ് ആവശ്യമാണെന്നും യുഎസ് ഓപ്പണിനു മുന്‍പ് പരിക്ക് ഭേദമാകുമോഎന്നാണ് ഇനി അറിയേണ്ടതെന്നും 23 ഗ്രാൻസ്ലാം നേടിയ സെറീന പിന്നീട് പറഞ്ഞു. വനിതാ സിംഗിൾസിൽ ജർമനിയുടെ ആംഗലിക് കെർബർ, റൊമാനിയയുടെ സിമോണ ഹാലെപ്പ് എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു.
പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം സ്പെയിനിന്റെ റാഫേൽ നദാൽ അവസാന എട്ടിൽ ഇടംപിടിച്ചു. ജർമനിയുടെ മാക്സിലൻ മാർടറെയാണ് നദാൽ പ്രീക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ: 6-3, 6-2, 7-6(7-4). അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ മറികടന്ന് അർജന്റീനയുടെ ഡിയേഗോ ഷ്വാറ്റ്സ്മാൻ ക്വാർട്ടറിൽ പ്രവേശിച്ചു.
സെറീന വില്യംസ് പരിക്കേറ്റ് പുറത്ത്
12:49 AM Jun 05, 2018 | Deepika.com