സിയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി പ്യോംഗ്യാംഗിൽ കൂടിക്കാഴ്ച നടത്തുമെന്നു സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദ്. പ്യോംഗ്യാംഗിലെ കെസിഎൻഎ വാർത്താ ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. സന്ദർശന തീയതിയോ മറ്റു വിവരങ്ങളോ ഏജൻസി നൽകിയിട്ടില്ല. സന്ദർശനം നടക്കുന്നപക്ഷം ഉത്തരകൊറിയൻ തലസ്ഥാനത്ത് എത്തുന്ന ആദ്യത്തെ രാഷ്ട്രത്തലവനായിരിക്കും അസാദ്.
ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ ഈയിടെ കിമ്മുമായി കൂടിക്കാഴ്ച നടത്തിയത് അതിർത്തിയിലെ സമാധാനഗ്രാമമായ പാൻമുൻജോമിലായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്താൻ കിം ബെയ്ജിംഗിലേക്കു ട്രെയിനിൽ പോകുകയായിരുന്നു.
ജൂൺ് 12നു സിംഗപ്പൂരിൽ കിമ്മുമായി ഉച്ചകോടി നടത്തുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അസാദ് പ്യോംഗ്യാംഗ് സന്ദർശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
ഡമാസ്കസിൽ ഉത്തരകൊറിയൻ സ്ഥാനപതിയുടെയും മറ്റു നയതന്ത്രജ്ഞരുടെയും അധികാരപത്രം സ്വീകരിച്ചുകൊണ്ടു ബുധനാഴ്ചയാണ് പ്യോംഗ്യാംഗ് സന്ദർശിക്കുമെന്ന് അസാദ് വ്യക്തമാക്കിയതെന്ന് ഉത്തരകൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ ഔദ്യോഗിക ജിഹ്വയായ റോഡോംഗ് സിൻമുൻ പത്രം പറഞ്ഞു.
കിം ഈയിടെ നടത്തിയ നയതന്ത്ര നീക്കങ്ങളെ അസാദ് പ്രശംസിച്ചു. കിമ്മിന്റെ പ്രവർത്തനങ്ങൾ വിജയമകുടം ചൂടുമെന്നും കൊറിയൻ ഏകീകരണം നടപ്പാകുമെന്നും അസാദ് പറഞ്ഞതായി റോഡോംഗ് സിൻമുന്നിന്റെ റിപ്പോർട്ടിൽ പറഞ്ഞു.
സിറിയൻ മാധ്യമങ്ങൾ ഇതു സംബന്ധിച്ചു മൗനം പാലിക്കുകയാണ്. അസാദിന്റെ ഓഫീസുമായി എഎഫ്പി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.
പ്യോംഗ്യാംഗും ഡമാസ്കസും തമ്മിൽ ദശകങ്ങളായി നല്ലബന്ധത്തിലാണ്. സിറിയയിൽ ആണവ നിലയം നിർമിക്കാൻ ഉത്തരകൊറിയ സഹായിച്ചെന്നു നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 2007ലെ ഇസ്രേലി വ്യോമാക്രമണത്തിലാണ് ഇതു തകർന്നത്.