ലണ്ടൻ: അഭിനയത്തിൽ മാത്രമല്ല, ജീവിതത്തിലും താനൊരു ഹീറോയാണെന്ന് ബ്രിട്ടീഷ് നടൻ ബനഡിക്ട് കംബർബാച്ച് തെളിയിച്ചു. കുറ്റാന്വേഷക കഥാപാത്രം ഷെർലക് ഹോംസായി പ്രേക്ഷകരെ ത്രസിപ്പിച്ച നടൻ, ഒരു ഭക്ഷണവിതരണക്കാരനെ തസ്കരന്മാരുടെ പിടിയിൽനിന്നു സാഹസികമായി രക്ഷിച്ചകഥയാണ് പുറത്തുവന്നത്. കഴിഞ്ഞ നവംബറിലായിരുന്നു സംഭവമെന്ന് ദ സൺ പത്രം റിപ്പോർട്ട് ചെയ്തു.
ഡെലിവറൂ എന്ന ഭക്ഷണവിതരണ കന്പനിയുടെ ജീവനക്കാരൻ സൈക്കിളിൽ പോകവേ ഒരു സംഘം തസ്കരന്മാരുടെ ആക്രമണത്തിനു വിധേയനായി. ടാക്സി കാറിൽ യാത്രചെയ്യുകയായിരുന്ന കംബർബാച്ച് ഇതു കണ്ടു. ഇതിനിടെ, അക്രമികളിലൊരാൾ സൈക്കിൾ പിടിച്ചുവച്ച് ജീവനക്കാരന്റെ മുഖത്തിടിച്ചു. കാറിൽനിന്ന് ഇറങ്ങിയ നടൻ ‘അയാളെ വിടൂ’ എന്നാക്രോശിച്ച് ഓടിയെത്തി. അക്രമികൾ ഉടൻ സ്ഥലംവിട്ടു.
ഷെർലക് ഹോംസിന്റെ സാങ്കല്പിക ഭവനം സ്ഥിതിചെയ്യുന്ന ബേക്കർ സ്ട്രീറ്റിനു സമീപമാണ് സംഭവം നടന്നത്. ഷെർലക് എന്ന ടിവി പരന്പരയിൽ 2010മുതൽ കംബർബാച്ച് നായകനായി അഭിനയിക്കുന്നു. ദ ഹോബിറ്റ്, അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.