ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണു നിയമനം.
എഐസിസി ജനറൽ സെക്രട്ടറിയും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മൻ ചാണ്ടിയെ കോണ്‍ഗ്രസ് ആന്ധ്രപ്രദേശിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ടാണ് ഉമ്മൻ ചാണ്ടിയെ ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി നിയമിച്ച വിവരം ഒൗദ്യോഗികമായി അറിയിച്ചത്.
ലോക്സഭാ എംപിയും ആസാമിൽനിന്നുള്ള യുവ നേതാവുമായ ഗൗരവ് ഗോഗോയിയെയും എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ആസാമിലെ മുൻ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകനാണ് ഗൗരവ് ഗോഗോയി. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലയാണ് ഗൗരവ് ഗോഗോയിക്കു നൽകിയിരിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതല നേരത്തെ സി.പി. ജോഷിക്കായിരുന്നു. ഉമ്മൻ ചാണ്ടിയും ഗൗരവ് ഗോഗോയിയും ജനറൽ സെക്രട്ടറിമാരായി ഉടൻ ചുമതലയേൽക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. എ.കെ. ആന്റണി വർക്കിംഗ് കമ്മിറ്റി അംഗമാണ്.അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രപ്രദേശിന്റെ ചുമതല നൽകിയതിലൂടെ വലിയ ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ ഏൽപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന് ഒരു നേട്ടവുമുണ്ടാക്കാൻ കഴിയാതിരുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. വൈഎസ്ആർ കോണ്‍ഗ്രസിനെ ഉൾപ്പെടെ അടുത്തുനിർത്തി മുന്നണിബന്ധം മെച്ചപ്പെടുത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് ആന്ധ്രയിൽ ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നത്. ഈയിടെ തെരഞ്ഞെടുപ്പു കഴിഞ്ഞ കർണാടകയിൽ കോണ്‍ഗ്രസിനുവേണ്ടി ഉമ്മൻ ചാണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.
കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഉമ്മൻ ചാണ്ടി രണ്ടു തവണ കേരള മുഖ്യമന്ത്രിയായി. തുടർച്ചയായി 11 തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽനിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു.
സെബി മാത്യു