വിജയവാഡ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട നരേന്ദ്ര മോദി മുദ്രാവാക്യങ്ങൾ മാത്രം ഉയർത്തുന്ന പ്രധാനമന്ത്രിയാണെന്നും നായിഡു പറഞ്ഞു. തെലുങ്കുദേശം പാർട്ടിയുടെ വാർഷികസമ്മേളനമായ മഹാനാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ സർക്കാർ രൂപീകരണത്തിൽ നിർണായകപങ്കു വഹിച്ചിട്ടുള്ള പാർട്ടിയാണ് ഞങ്ങളുടേത്. അതിനാൽ ബിജെപിയെ പരാജയപ്പെടുത്താൻ സമാന നിലപാടുള്ള കക്ഷികളുമായി യോജിച്ചുപ്രവർത്തിക്കും-നായിഡു പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സാന്പത്തിക നയങ്ങൾക്കെതിരേയുള്ള പ്രമേയം മഹാനാട് പാസാക്കി. ജിഎസ്ടി, നോട്ട് റദ്ദാക്കൽ തുടങ്ങിയ വൻപരാജയമായിരുന്നുവെന്ന് പ്രമേയം വിലയിരുത്തുന്നു. ആന്ധ്രയ്ക്കു പ്രത്യേകപദവി നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രത്തെ അപലപിച്ചും പ്രമേയവും പാസാക്കി.