ലണ്ടൻ: സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്നതായി വാർത്ത. ചാന്പ്യൻസ് ലീഗ് ഫൈനലിൽ ഗാരെത് ബെയ്ൽ ഇരട്ട ഗോളിലൂടെ വാർത്തയിൽ നിറഞ്ഞെങ്കിലും ട്രാൻസ്ഫർ വിഷയത്തിൽ റൊണാൾഡോ ട്രെൻഡിംഗ് ആയിരിക്കുകയാണ്. അടുത്ത സീസണിലും റയലിൽ ഉണ്ടാകുമോ എന്നതിന് വൈകാതെ ഉത്തരം നല്‍കുമെന്നായിരുന്നു റൊണാൾഡോ ചാന്പ്യൻസ് ലീഗ് മത്സരത്തിനുശേഷം അറിയിച്ചത്.
യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് നീങ്ങാനൊരുങ്ങുന്നുണ്ട്. 2003 മുതൽ 2009വരെ യുണൈറ്റഡിലായിരുന്നു റൊണാൾഡോ. 2009ലാണ് ലോക റിക്കാർഡ് തുകയ്ക്ക് റയൽ മാഡ്രിഡ് പോർച്ചുഗീസ് താരത്തെ സ്വന്തമാക്കിയത്.
റൊണാൾഡോ മാഞ്ചസ്റ്ററിലേക്ക് ?
12:58 AM May 28, 2018 | Deepika.com