കീവ്: ചാന്പ്യൻസ് ലീഗ് ഫൈനൽ സ്പെയിനിന്റെ ലോകകപ്പ് ഒരുക്കത്തിനും തിരിച്ചടി നല്കി. ഈജിപ്ഷ്യൻ താരം സലയ്ക്കു പിന്നാലെ മത്സരത്തിനിടെ റയലിന്റെ സ്പാനിഷ് പ്രതിരോധതാരം ഡാനി കാർവഹാലിനും പരിക്ക് ഏറ്റു.
കാർവഹാൽ സ്പെയിനിന്റെ 23 അംഗ സാധ്യതാ സംഘത്തിൽ ഉണ്ടായിരുന്നു. ലിവർപൂളിനെതിരായ ഫൈനലിനിടെ കാൽ മസിലിനു പരിക്കേറ്റ് 30-ാം മിനിറ്റിൽ കണ്ണീരോടെ മൈതാനംവിട്ട കാർവഹാലിനു പകരം ആഴ്സണലിന്റെ ഹെക്ടർ ബെല്ലെറിൻ സ്പാനിഷ് സംഘത്തിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ബാഴ്സലോണയുടെ സെർജി റോബർട്ടോ, അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹ്വാൻഫ്രാൻ എന്നിവരെയും 23 അംഗ സ്പാനിഷ് സാധ്യതാ പട്ടികയിൽ പരിശീലകൻ ജുലൻ ലോപ്ടെഹുയി ഉൾപ്പെടുത്തിയിരുന്നില്ല.
കാർവഹാലിനു പരിക്ക്; ലോകകപ്പ് നഷ്ടപ്പെടും
12:58 AM May 28, 2018 | Deepika.com