എയിൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ എയിൽസ്ഫോർഡ് തീർഥാടനം ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റിൽ സ്ഥിതി ചെയ്യുന്ന എയിൽസ്ഫോർഡിലെ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ നേതൃത്വത്തിൽ നടന്ന തീർഥാടനത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
തീർഥാടനത്തോടനുബന്ധിച്ചു മാർ ജോസഫ് സ്രാന്പിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു . സതക് അതിരൂപത സഹായ മെത്രാൻ ഡോ. പോൾ മേസണ്‍ സുവിശേഷ സന്ദേശം നൽകി. ഫ്രയർ ഫ്രാൻസിസ് കെംസ്ലി, ഫാ. ഹാൻസ് പുതിയകുളങ്ങര എം എസ് ടി, ഫാ. ജോസ് കൂനൻപറന്പിൽ സിഎംഎഫ്, ഫാ. ജോസ് അന്തയാംകുളം എംസിബി എസ്, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ജോസഫ് കണ്ടത്തിപ്പറന്പിൽ, ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ഷിജോ ആലപ്പാടൻ, ഫാ. റോയ് മുത്തുമക്കൽ എംഎസ്ടി, എന്നിവർ സഹ കാർമികരായിരുന്നു .