ശ്രീനഗർ: വടക്കൻ കാഷ്മീരിൽ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖയിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നാലു ഭീകരരെ വധിച്ചു. തംഗ്ദാർ സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതായും ഭീകരരെ വധിച്ചതായും സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
പാക് അധിനിവേശ കാഷ്മീരിൽനിന്നുള്ള ഭീകരരാണ് നുഴഞ്ഞുകയറിയതെന്നും സൈനിക നടപടി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
പാക് അധിനിവേശ കാഷ്മീരിൽനിന്നുള്ള ഭീകരരാണ് നുഴഞ്ഞുകയറിയതെന്നും സൈനിക നടപടി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.