കന്പാല: വടക്കൻ യുഗാണ്ടയിൽ ബസപകടത്തിൽ 16 കുട്ടികൾ ഉൾപ്പെടെ 48 യാത്രികർ കൊല്ലപ്പെട്ടു. കന്പാലയിൽനിന്ന് 220 കിലോമീറ്റർ അകലെ കിരിയാൻഡോൻഗോയിലാണു സംഭവം.
രാത്രിയിൽ ലൈറ്റിടാതെ വന്ന ട്രാക്ടറിൽ ഇടിച്ച ബസ് പിന്നീട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും റെഡ്ക്രോസ് വക്താവ് ഐറീന നകാസിറ്റ പറഞ്ഞു.