യൂജീൻ (യുഎസ്എ): പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയ്ക്ക് ഡയമണ്ട് ലീഗിൽ ആറാം സ്ഥാനം. കഴിഞ്ഞ മാസം ദോഹ ഡയമണ്ട് ലീഗിൽ നാലാം സ്ഥാനം നേടിയിരുന്നു. 80.81 മീറ്റർ ദൂരം മാത്രമേ ഇന്ത്യൻ യുവതാരത്തിനു കണ്ടെത്താനായുള്ളൂ. ഒരു ശ്രമത്തിൽ 79 മീറ്ററിലേക്കും ചുരുങ്ങി. കടുത്ത മഞ്ഞിനെ അതിജീവിച്ച ജർമനിയുടെ ഒളിന്പിക് ചാന്പ്യനായ തോമസ് റോഹ്ലറാണ് (89.88 മീറ്റർ) സ്വർണം നേടിയത്.
ജർമനിയുടെതന്നെ ജൊഹാന്നസ് വെട്ടർ (89.34 മീറ്റർ), ആന്ദ്രേ ഹോഫ്മാൻ (86.45 മീറ്റർ) എന്നിവർക്കാണ് യഥാക്രമം വെള്ളിയും വെങ്കലവും.
നീരജ് ചോപ്രയ്ക്ക് ആറാം സ്ഥാനം
12:09 AM May 27, 2018 | Deepika.com