ടെസ്റ്റ്: പാക്കിസ്ഥാനു ലീഡ്
02:29 AM May 26, 2018 | Deepika.com
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ആതിഥേയരെ 184 റണ്‍സിനു പുറത്താക്കി ക്രീസിലെത്തിയ പാക്കിസ്ഥാൻ 104 ഓവർ പൂർത്തിയാകുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 328 റണ്‍സ് എടുത്തു. നാല് വിക്കറ്റ് ശേഷിക്കേ 144 റണ്‍സ് ലീഡായി പാക്കിസ്ഥാന്. പാക്കിസ്ഥാനായി അസ്ഹർ അലി (50), ആസാദ് ഷഫീഖ് (59), ബാബർ അസം (68) എന്നിവർ അർധസെഞ്ചുറി നേടി.