ന്യൂഡൽഹി: 2017-18 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്ക് 8.55 ശതമാനം പലിശ കിട്ടും. പലിശ ഇന്നലെ വിജ്ഞാപനം ചെയ്തു. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2016-17ൽ 8.65 ഉം 15-16 ൽ 8.8 ഉം ശതമാനം പലിശ നല്കിയിരുന്നു. കർണാടക തെരഞ്ഞെടുപ്പ് മൂലമാണു പലിശ വിജ്ഞാപനം ചെയ്യൽ വൈകിയത്.