മുസാഫർനഗർ: പാന്പുകടിയേറ്റ അമ്മ മുലയൂട്ടിയതിനെത്തുടർന്ന് രണ്ടര വയസുള്ള പെൺകുട്ടി മരിച്ചു. വൈകാതെ മുപ്പത്തിയഞ്ചുകാരി അമ്മയും മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ മന്ദ്ല ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണു ദാരുണസംഭവമുണ്ടായത്.
വീട്ടിൽ ഉറങ്ങവെയായിരുന്നു സ്ത്രീയെ പാന്പു കടിച്ചത്. ഇവർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഉറക്കമുണർന്ന അവർ തന്റെ മകളെ മുലയൂട്ടുകയായിരുന്നു. ദേഹാസ്വാസ്ഥം ഉണ്ടായതിനെത്തുടർന്ന് കുട്ടിയെയും അമ്മയും ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കുഞ്ഞും പിന്നീട് അമ്മയും മരിച്ചു. വീട്ടിലെ മറ്റൊരു മുറിയിൽ കുടുംബാംഗങ്ങൾ പാന്പിനെ കണ്ടെത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല.