വാഷിംഗ്ടൺഡിസി: ഇന്ത്യയെ അമേരിക്കയുടെ പങ്കാളിയാക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്യണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. അമേരിക്കൻ സെനറ്റിലെ വിദേശബന്ധ സമിതിയെ അഭി സംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ കേന്ദ്രീകരിച്ചാകണം ദക്ഷിണേഷ്യയിലെയും മധ്യേഷ്യയിലെയും അമേരിക്കൻ പദ്ധതികൾ നടപ്പിലാക്കേണ്ടത്.
അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായുള്ള സൗഹൃദം ഗുണം ചെയ്യും. ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് താനും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഇന്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും പോംപിയോ പറഞ്ഞു.