മുംബൈ: ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ (ഫിബ), ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ), നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എൻബിഎ) എന്നിവ സംയുക്തമായി നടത്തുന്ന പത്താമത് ബാസ്കറ്റ്ബോൾ വിത്തൗട്ട് ബോർഡേഴ്സിൽ (ബിഡബ്ല്യുബി) മൂന്ന് മലയാളി താരങ്ങൾ.
തിരുവനന്തപുരം സെന്റ് ഗൊരേത്തി എച്ച്എസ്എസിലെ ആർ. ശ്രീകല, കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസിലെ ആൻ മേരി സക്കറിയ, കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസിലെ ആൻ മരിയ ജോണി എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചിരിക്കുന്നത്. 16 രാജ്യങ്ങളിൽനിന്നായി 66 അംഗ സംഘത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 26 പെണ്‍കുട്ടികളും 40 ആണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. ഈ മാസം 30 മുതൽ ജൂണ്‍ രണ്ട് വരെ എൻബിഎ അക്കാഡമിയുടെ ഡൽഹി നാഷണൽ ക്യാന്പിലാണ് പരിശീലനം. കോറി ബ്രേവർ, കാരിസ് ലേവാർട്, കെല്ലി ഒളിനിക്, ഡിവൈറ്റ് പവൽ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുക.
ബിഡബ്ല്യുബി ക്യാന്പിൽ മൂന്ന് മലയാളി താരങ്ങൾ
01:10 AM May 26, 2018 | Deepika.com