ബംഗളൂരു: യെദിയൂരപ്പ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടിട്ടും കർണാടകത്തിൽ കോൺഗ്രസ്-ജനതാദൾ (എസ്) എംഎൽഎമാർക്ക് റിസോർട്ടിൽ നിന്ന് മോചനമില്ല. ജനതാദൾ പ്രതിനിധി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് തേടുന്നതിനു തൊട്ടുമുന്പ് മാത്രമേ എംഎൽഎമാരെ റിസോർട്ടിൽനിന്ന് നിയമസഭയിലെത്തിക്കൂ. എന്തായാലും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടുകയാണ്.
അവസാനിമിഷംവരെ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ശ്രമം നടക്കുമെന്നതിനാൽ കോൺഗ്രസ് എംഎൽഎമാരെ നഗരത്തിലെ ഹിൽട്ടൺ എംബസി ഗോൾഫ് ലിങ്ക്സിലാണ് പാർപ്പിച്ചിരിക്കുന്നത്. നഗരത്തിനു പുറത്ത് ദേവനഹള്ളിയിലെ പ്രസിദ്ധമായ ഗോൾഫ്ഷെയർ റിസോർട്ടിൽ ജനതാദൾ എംഎൽഎമാരും. വിശ്വാസവോട്ടെടുപ്പ് വരെ എംഎൽഎമാർ റിസോർട്ടിൽ തുടരുമെന്നാണ് ഇരുപാർട്ടികളുടെയും നേതൃത്വം പറയുന്നത്.