ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ മോദിക്കും ബിജെപിക്കും അനുകൂലമല്ലെന്ന് സർവേ. ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാമെങ്കിലും മോദിയുടെ ജനപ്രീതി കുറയുകയാണെന്നും കോണ്ഗ്രസധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഉയരുകയാണെന്നും എബിപി ന്യൂസ്-സിഎസ്ഡിഎസ് മൂഡ് ഓഫ് ദ നേഷൻ സർവേ പ്രവചിക്കുന്നു.
സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും മോദി ഭരണത്തുടർച്ച അർഹിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. മുസ്ലിം, ക്രിസ്ത്യൻ, സിക്ക് തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിൽ മോദിവിരുദ്ധ വികാരം ശക്തമാണ്.ഹൈന്ദവരിൽ നല്ലൊരു വിഭാഗവും മോദിവിരുദ്ധരായിട്ടുണ്ടെന്നും സർവേ പറയുന്നു.