ജറുസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ യഹൂദ പാർപ്പിടസമുച്ചയത്തിൽ പുതുതായി 2500 വീടുകൾ നിർമിക്കുമെന്ന് ഇസ്രേലി പ്രതിരോധമന്ത്രി ലീബർമാൻ വ്യക്തമാക്കി. യൂദയായിലും സമരിയായിലും(വെസ്റ്റ്ബാങ്ക്) ചെറുതും വലുതുമായ എല്ലാ പാർപ്പിട സമുച്ചയങ്ങളിലും കൂടുതൽ വീടുകൾ നിർമിക്കാനാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഗാസയും കിഴക്കൻ ജറുസലമും വെസ്റ്റ്ബാങ്കും ഉൾപ്പെട്ട മേഖലയാണു ഭാവി പലസ്തീൻ രാഷ്ട്രത്തിനായി പലസ്തീൻകാർ ആവശ്യപ്പെടുന്നത്.