ടോക്കിയോ: ഉൗഹാപോഹങ്ങൾക്ക് അവസാനംകുറിച്ച് സ്പെയിനിന്റെ ആന്ദ്രേ ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ്ബായ വിസേൽ കോബുമായി കരാറിലായി. സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് വിരമിച്ച ഇനിയേസ്റ്റ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി, ചൈനീസ് ക്ലബ് എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇനിയേസ്റ്റ വിസേലുമായി കരാറിലായതായി ക്ലബ് ഉടമയായ ഹിരോഷി മികിതാനി അറിയിച്ചു. വേൾഡ്ക്ലാസ് താരമാണ് ഇനിയേസ്റ്റ എന്നാണ് മികിതാനി വിശേഷിപ്പിച്ചത്.
205 കോടി രൂപ വാർഷിക ശന്പളത്തിനാണ് ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ്ബുമായി കരാറിലായിരിക്കുന്നത്. ജർമൻ താരമായിരുന്ന ലൂക്കാസ് പൊഡോൾസ്കിയും വിസേൽ കോബുമായി കഴിഞ്ഞ സീസണിൽ കരാറിലായിരുന്നു. 22 വർഷം ബാഴ്സലോണയ്ക്കായി കളിച്ചശേഷമാണ് ഇനിയേസ്റ്റ ക്ലബ് വിട്ടത്.
ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ്ബിൽ
12:59 AM May 25, 2018 | Deepika.com