ചെന്നൈ: ആർഎസ്എസ് അജൻഡയ്ക്കു വഴങ്ങിയില്ലെങ്കിൽ തമിഴർ ഇനിയും കൊല്ലപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൂക്കുക്കുടി വേദാന്ത സ്റ്റെർലൈറ്റ് ചെന്പു ശുദ്ധീകരണശാലയ്ക്കെതിരേയുള്ള പ്രതിഷേധത്തിൽ പത്തു പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് അജണ്ടയ്ക്കു വഴങ്ങിയില്ലെങ്കിൽ തമിഴർ ഇനിയും കൊല്ലപ്പെടും. തമിഴന്റെ വികാരത്തെ മോദിക്കും ആർഎസ്എസിനും വെടിയുണ്ടകൊണ്ട് ചവിട്ടിമെതിക്കാൻ സാധിക്കില്ല. ചൊവ്വാഴ്ചത്തെ പോലീസ് വെടിവയ്പ് സംസ്ഥാനം സ്പോൺസർ ചെയ്ത ഭീകരപ്രവർത്തനമാണെന്നും നേരത്തെ രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. അനീതിക്കെതിരേ സമരം ചെയ്ത പൗരന്മാരെയാണ് കൊലപ്പെടുത്തിയതെന്നും രാഹുൽ പറഞ്ഞു.