ക്വാലാലന്പൂർ: ക്വാലാലന്പൂരിൽനിന്നു ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാർച്ചിൽ അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനത്തിനായുള്ള തെരച്ചിൽ അടുത്തയാഴ്ച അവസാനിപ്പിക്കുമെന്നു മലേഷ്യൻ ഗതാഗത മന്ത്രി അറിയിച്ചു.
വിമാനത്തിലെ 239 യാത്രികരെക്കുറിച്ച് ഇതുവരെ വിവരമില്ല. കടലിൽ 120,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചു തെരച്ചിൽ നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മേയ് 29നു തെരച്ചിൽ നിർത്തുന്നതെന്നു മന്ത്രി ആന്റണി ലോക് വ്യക്തമാക്കി.