ജമ്മു: അതിർത്തിയിൽ ജനവാസമേഖലകൾക്കും സൈനിക പോസ്റ്റുകൾക്കും നേർക്ക് പാക്കിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ അഞ്ചു നാട്ടുകാർ കൊല്ലപ്പെട്ടു. ജമ്മു, കഠുവ, സാംബ ജില്ലകളിലായിരുന്നു ആക്രമണം. തുടർച്ചയായ ഒന്പതാം ദിവസമാണു പാക്കിസ്ഥാൻ ജനവാസ മേഖലകളിൽ ഷെല്ലാക്രമണം നടത്തുന്നത്. ഇന്നലെ രാവിലെ സാംബ സെക്ടറിൽ രണ്ടു നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു.