ബാഴ്സലോണ: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഇനിയെസ്റ്റ ജാപ്പനീസ് ക്ലബ്ബുമായി കരാറിലേര്‍പ്പെടാനുള്ള ഒരുക്കത്തിലാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍. ഇനിയെസ്റ്റയെ സ്വന്തമാക്കാനായി ജപ്പാന്റെ ജെ വണ്‍ ക്ലബ് വിസല്‍ കോബാണ് രംഗത്തെത്തും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാറ്റത്തെക്കുറിച്ച് മുന്‍ ബാഴ്സലോണ താരം ഇന്ന് ഔദ്യോഗികമായി അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
16 വര്‍ഷം ബാഴ്സലോണയ്ക്കൊപ്പമുണ്ടായിരുന്ന ഇനിയെസ്റ്റ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ക്ലബ്ബിനൊപ്പമുള്ള അവസാന മത്സരത്തിനിറങ്ങിയത്. ബാഴ്സലോണയുടെ പ്രധാന സ്പോണ്സര് റാകുടെന്റെ ചീഫ് എക്സിക്യൂട്ടിവ് ഹിരോഷി മികിടാനിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് കോബ്. ഇതുവരെ ജപ്പാന്റെ ലീഗ് ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കോബിനായിട്ടില്ല. നിലവില്‍ ആറാം സ്ഥാനത്താണ്.
ഇനിയെസ്റ്റ ജാപ്പനീസ് ക്ലബ്ബിലേക്കെന്ന് സ്പാനിഷ് മാധ്യമങ്ങള്‍
01:05 AM May 24, 2018 | Deepika.com