ബംഗളൂരു: കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ മന്ത്രിയാകുന്നതിനെ താൻ എതിർത്തിട്ടില്ലെന്നു ജെഡി-എസ് തലവൻ എച്ച്.ഡി. ദേവഗൗഡ. ആര് ഉപമുഖ്യമന്ത്രിയാകണമെന്നും മന്ത്രിയാകണമെന്നും തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും സർക്കാരിന്റെ ശരിയായ പ്രവർത്തനത്തിൽ മാത്രമാണ് തനിക്കു താത്പര്യമുള്ളതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.
ജെഡി-എസ്-കോൺഗ്രസ് സർക്കാരിൽ ശിവകുമാറും ലിംഗായത്ത് വിഭാഗക്കാരനായ എം.ബി. പാട്ടീലും മന്ത്രിമാരാകുന്നതിനെ താൻ എതിർക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മൂന്നു ദശകമായി ഗൗഡ കുടുംബത്തിന്റെ എതിരാളിയാണു ഡി.കെ. ശിവകുമാർ.