+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉച്ചകോടി വൈകാനും സാധ്യതയെന്നു ട്രംപ്

വാ​​ഷിം​​ഗ്ട​​ൺ ഡിസി: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി ജൂ​​ൺ 12നു ​​സിം​​ഗ​​പ്പൂ​​രി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി​​ക്കു​​ള്ള ഒ​​രു​
ഉച്ചകോടി വൈകാനും സാധ്യതയെന്നു ട്രംപ്
വാ​​ഷിം​​ഗ്ട​​ൺ ഡിസി: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി ജൂ​​ൺ 12നു ​​സിം​​ഗ​​പ്പൂ​​രി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി​​ക്കു​​ള്ള ഒ​​രു​​ക്ക​​വു​​മാ​​യി വൈ​​റ്റ്ഹൗ​​സ് മു​​ന്നോ​​ട്ടു പോ​​കു​​ക​​യാ​​ണെ​​ങ്കി​​ലും ഉ​​ച്ച​​കോ​​ടി നീ​​ട്ടി​​വ​​യ്ക്കാ​​നു​​ള്ള സാ​​ധ്യ​​ത ത​​ള്ളു​​ന്നി​​ല്ലെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്.

ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മൂ​​ൺ ജേ ​​ഇ​​ന്നു​​മാ​​യി വൈ​​റ്റ്ഹൗ​​സി​​ൽ ച​​ർ​​ച്ച തു​​ട​​ങ്ങു​​ന്ന​​തി​​നു മു​​ന്പ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രു​​മാ​​യി സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ട്രം​​പ്. ജൂ​​ൺ 12നു ​​ന​​ട​​ന്നി​​ല്ലെ​​ങ്കി​​ൽ അ​​ല്പം താ​​മ​​സി​​ച്ചാ​​ണെ​​ങ്കി​​ലും ഉ​​ച്ച​​കോ​​ടി ന​​ട​​ത്താ​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ​​യെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞെ​​ന്ന് എ​​എ​​ഫ്പി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ആ​​ണ​​വ നി​​ർ​​വ്യാ​​പ​​ന​​ത്തി​​ന് ഉ​​ത്ത​​ര​​കൊ​​റി​​യ സ​​മ്മ​​തി​​ച്ചാ​​ലേ ഉ​​ച്ച​​കോ​​ടി സാ​​ധ്യ​​മാ​​വു​​ക​​യു​​ള്ളു​​വെ​​ന്ന മു​​ൻ​​നി​​ല​​പാ​​ട് ട്രം​​പ് ആ​​വ​​ർ​​ത്തി​​ച്ചു. ഇ​​തി​​നി​​ടെ ആ​​ണ​​വ പ​​രീ​​ക്ഷ​​ണ സൈ​​റ്റ് ന​​ശി​​പ്പി​​ക്കാ​​നു​​ള്ള ഒ​​രു​​ക്കം ഉ​​ത്ത​​ര​​കൊ​​റി​​യ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ത​​​ല​​​വ​​​ൻ കിം ​​​ജോം​​​ഗ് ഉ​​​ന്നും ത​​​മ്മി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന ച​​​രി​​​ത്ര കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി വൈ​​റ്റ്ഹൗ​​സ് നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി.